ഏഴു മണിക്കൂര്‍ നീണ്ടു നിന്ന പഠനം ,ക്ഷീണിച്ചു ഉറങ്ങിപോയി .ഉറക്കമുണര്‍ന്ന് ഹോസ്റ്റല്‍ കാന്‍റീന്‍ ലേക്ക് നടന്നു .ചില്ലലമാരയില്‍ പലഹാരങ്ങള്‍ അടുക്കിവച്ചിരിക്കുന്നു .കട്ടന്‍ കാപ്പിയും കുടിച്ചു കുറച്ചുനേരം അങ്ങനെ ഇരുന്നു .ടെന്നീസ് കളിയും കഴിഞ്ഞു പിള്ളേര് കാന്റീന്‍ ലേക്ക് ഓടി വരുന്നുണ്ട് .മൊബൈല്‍ ഇല് missed കാള്‍ തിരയുന്നു ചിലര്‍ .സായാഹ്നം അടുത്തെത്തി .റൂമ്കളില്‍ വിളക്കുകള്‍ കത്തിത്തുടങ്ങി.
തിരിച്ചു റൂമില്‍ എത്തി ,മനസ്സ് ആവേശത്തിലാണ് ..ഒരേ ആനന്ദ ലഹരിയില്‍ ..ഹിരണ്യ ഗര്‍ഭത്തില്‍ നിന്നും ഭൂഗര്ഭത്തില്ലേക്ക് പരായണം ചെയ്യുന്ന ആത്മസ്വരൂപങ്ങള്‍ .....കോടി വര്‍ഷങ്ങളുടെ നിശബ്ദത..ആത്മാവ് ഒരു മനുഷ്യ ഗര്‍ഭം തിരഞ്ഞെടുക്കുന്നു ...ആത്മഭാവങ്ങളുടെ പ്രഫുല്ലനതിനായി ...ആത്മ സാക്ഷാത്കാരത്തിനായി.
അനിതയെ ഒന്ന് വിളിക്കണം .പ്രത്യേകിച്ച് ഒന്നും പറയാനില്ല.എന്നാലും വിളിക്കുക തന്നെ.അടുക്കും ചിട്ടയും ഉള്ള സംഭാഷണം , സ്നേഹാന്വേഷണങ്ങള്‍ .കാന്റീനില്‍ സപ്പര്‍ ബെല്‍ മുഴങ്ങി .ഇന്ന് നോണ്‍-വെജ് ആണ്.കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം .കുറച്ചു നേരം വെറുതെ ഇരിക്കണം .നിര്‍മമമായ അവസ്ഥയില്‍ .....സ്വന്തം ആത്മ ചൈതന്യത്തില്‍ ലയിച്ചിരിക്കുക ....അതത്രേ സ്വര്‍ഗം .എത്ര നേരം ഇരുന്നെന്നു അറിയില്ല ....നിശബ്ദതയുടെ ആഴവും നിശ്ചലതയുടെ ദൈര്‍ഘ്യവും അളക്കുവാന്‍ കഴിയില്ലല്ലോ ."നീ അത്താഴം കഴിച്ചില്ലേ ?",കൂട്ടുകാരുടെ ചോദ്യം എന്നെ ഉണര്‍ത്തി .വേഗം കാന്റീന്‍ ലേക്ക് .തിരികെ വന്നു വീണ്ടും പഠനം
ഡിസംബര്‍ എത്തി ,ഇത്തവണ മഞ്ഞു കൂടുതലാണെന്ന് തോന്നുന്നു ,നല്ല കാറ്റും ഉണ്ട്. ഋതു ഭേതങ്ങള്‍ പ്രണയാര്‍ദ്രമായ മനസുകളെ നോവിച്ചു കൊണ്ടാണോ കടന്നു പോകുന്നത്? അതോ കാലം നിര്‍വികാരതയോടെ മനസ്സിനെ ഇക്കിളിപ്പെടുതി ചിരിക്കുകയാണോ ?ഓര്‍ക്കിഡ് പൂവുകള്‍ വിരിയുന്ന ഡിസംബര്‍ !എന്നിലും പ്രണയത്തിന്റെ നാമ്പുകള്‍ തളിരിടുന്നുവോ?അനിതയോട് ....ഈ മഞ്ഞു അതിന്റെ ലക്ഷണമത്രേ....ഈ കാറ്റ് എന്ത് ഭാവിച്ചാണ് എന്നെ നോക്കി ചിരിക്കുന്നത്?
ആ ദിവസം, ഞാന്‍ ഏറ്റുപറഞ്ഞു ...എന്റെ പ്രണയം ,നെഞ്ചിടിപ്പോടെ!.അവള്‍ പുഞ്ചിരിച്ചു ...."കൂട്ടുകാരാ ..അങ്ങയുടെ പ്രണയത്തിന്റെ അഗ്നിജ്വാലകള്‍ ഞാന്‍ കാണുന്നു...പക്ഷെ ഒരു കാറ്റു വീശിയാല്‍ അണയുന്ന നാളങ്ങള്‍ അല്ലെ അത് ...എന്നില്‍ പ്രണയത്തിന്റെ കനലുകലാണ് ..ഒരിക്കലും അണയാത്ത ..നന്മയോടുള്ള ...പ്രണയമത്രെ ..ഏകം ..അമര്‍ത്യം...അചലം ...അത് പാനം ചെയ്തു ലഹരി പിടിച്ചിരിക്കുന്നു ഞാന്‍ ...ഈ കനലുകള്‍ അങ്ങയെ പോള്ളലെല്പിക്കും...പ്രേമത്തിന് അപ്പുറമുള്ള സത്യം ഉണ്ടെങ്കില്‍ അവിടെ ഞാന്‍ ഉണ്ടാകും ..."അനിത പറഞ്ഞു നിര്‍ത്തി ............. വീണ്ടും ആ മായാത്ത പുഞ്ചിരി..!